ജിദ്ദ - ഭര്‍ത്താവിനെ സഹായിക്കാന്‍ ആഗ്രഹിച്ച സൗദി യുവതിയുണ്ടാക്കിയത് ദുരന്തം. ഭര്‍ത്താവ് ഉറങ്ങിക്കിടക്കുന്നതിനിടെ കാര്‍ കഴുകി സഹായിക്കാനാണ് യുവതി ആഗ്രഹിച്ചത്. നേരിയ ഇറക്കത്തില്‍ നിര്‍ത്തിയിട്ടിരുന്ന പുതിയ മോഡല്‍ കാര്‍ അല്‍പം മാറ്റിയിട്ട് കഴുകാനാണ് യുവതി ശ്രമിച്ചത്. മാറ്റിയിടുന്നതിനിടെ കാര്‍ കല്ലുകള്‍ നിറഞ്ഞ ദുര്‍ഘടമായ കുഴിയിലേക്ക് പതിക്കുകയായിരുന്നു.
കാര്‍ കുഴിയില്‍ പതിച്ചുകിടക്കുന്നതിന്റെ ദൃശ്യങ്ങളും അപകടത്തിന്റെ വിശദീകരണങ്ങളും അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. യുവതിയുടെ ഭര്‍ത്താവു തന്നെയാണ് വീഡിയോ ചിത്രീകരിച്ച് പുറത്തുവിട്ടത്. ഭാഗ്യം കൊണ്ട് കാര്യമായ പരിക്കേല്‍ക്കാതെ ഭാര്യ രക്ഷപ്പെട്ടതായി സൗദി പൗരന്‍ പറഞ്ഞു.