റിയാദ്- സൗദി അറേബ്യയില്‍ ആശ്രിത ലെവി മൂന്ന് മാസത്തേക്ക് നല്‍കാന്‍ അനുവദിക്കുന്ന കാര്യം മാനവശേഷി മന്ത്രാലയം ആലോചിക്കുന്നതായി റിപ്പോര്‍ട്ട്.
നിലവില്‍ ഒരുവര്‍ഷത്തേക്കുള്ള ഇഖാമ ഫീയും അതൊടപ്പം ആശ്രിത ലെവിയുമാണ് വിദേശ ജീവനക്കാര്‍ അടക്കുന്നത്. ഇതു രണ്ടും മൂന്ന് മാസ തവണകളാക്കുന്ന കാര്യമാണ് പരിഗണിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
സ്വകാര്യമേഖലയിലെ ജീവനക്കാരുടെ കരാര്‍ വ്യവസ്ഥകളില്‍ മാറ്റം വരുത്തിയതിനു പിന്നാലെയാണ് ഫീസ് തവണകളാക്കുന്ന കാര്യവും പരിഗണിക്കുന്നത്.