Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പത്തനം തിട്ടയിൽ തദ്ദേശ സ്ഥാപന സാരഥികൾ സ്ഥാനമേറ്റു

പത്തനംതിട്ട- ബി.ജെ.പി, എസ്.ഡി.പി.ഐ പിന്തുണയെ ചൊല്ലി പല പാർട്ടികളിലും മുന്നണികളിലും തർക്കങ്ങൾ ബാക്കി നിൽക്കെ മിക്കവാറും പഞ്ചായത്തുകളിലും പ്രസിഡന്റ്, വൈസ് പ്രസിഡന്റുമാർ അധികാരമേറ്റു. റാന്നി, കോട്ടാങ്ങൽ, ചിറ്റാർ എന്നിവിടങ്ങളിൽ അപ്രതീക്ഷിത ധാരണകൾ ഉണ്ടായി. ചെറുകോൽ, കവിയൂർ, കുളനട പഞ്ചായത്തുകൾ ബി ജെ.പിക്ക് ലഭിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി അഡ്വ. ഓമല്ലൂർ ശങ്കരനും വൈസ് പ്രസിഡന്റായി രാജി പി. രാജപ്പനും സ്ഥാനമേറ്റു. വരണാധികാരിയായ ജില്ലാ കലക്ടർ പി.ബി. നൂഹിന്റെ സാന്നിധ്യത്തിലായിരുന്നു തെരഞ്ഞെടുപ്പ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ അഡ്വ. ഓമല്ലൂർ ശങ്കരന് 12 വോട്ടും സി. കൃഷ്ണകുമാറിന് നാലു വോട്ടും ലഭിച്ചു. വിജയിയായ അഡ്വ. ഓമല്ലൂർ ശങ്കരന് വരണാധികാരിയായ ജില്ലാ കലക്ടറും വൈസ് പ്രസിഡന്റായ രാജി പി. രാജപ്പന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ദൃഢപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.


സത്യവാചകങ്ങൾ അന്വർഥമാക്കും വിധം പ്രവർത്തിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സ്ഥാനമേറ്റ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭിമാനത്തോടെയും സന്തോഷത്തോടെയുമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനമേൽക്കുന്നത്. ജില്ലാ പഞ്ചായത്തും നഗരസഭകളും ബ്ലോക്ക് പഞ്ചായത്തുകളും ഗ്രാമപഞ്ചായത്തുകളും ഒരുമിച്ച് പ്രവർത്തിച്ചാൽ വികസനം സാധ്യമാകും. പ്രോജക്ടുകളും പദ്ധതികളും നേരത്തെ നിശ്ചയിച്ചിരുന്നു. മാറ്റം അനിവാര്യമെങ്കിൽ അവ നടപ്പാക്കും. കക്ഷി രാഷ്ട്രീയത്തിന് അതീതമായി പ്രവർത്തിക്കണം. കേരളത്തിലെ മികച്ച ജില്ലാ പഞ്ചായത്തായി പത്തനംതിട്ടയെ മാറ്റാനുള്ള പ്രവർത്തനങ്ങൾ ഉറപ്പാക്കും. ജില്ലാ പഞ്ചായത്ത് യോഗം ജനുവരി അഞ്ചിന് ചേരുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അന്നമ്മ പി. ജോസഫ്, സി.കെ. ലതാകുമാരി, ജെസി അലക്‌സ്, ജോർജ് എബ്രഹാം ഇലഞ്ഞിക്കൽ, ലേഖ സുരേഷ്, ജിജോ മോഡി, റോബിൻ പീറ്റർ, ബീനാ പ്രഭ, സി. കൃഷ്ണകുമാർ, ശ്രീനാദേവി കുഞ്ഞമ്മ, ആർ. അജയകുമാർ, സാറാ ടീച്ചർ, ജിജി മാത്യു, അജോ മോന് എന്നിവർ പങ്കെടുത്തു.

 

Latest News