Sorry, you need to enable JavaScript to visit this website.

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന് ഡിസംബർ 26ന് കൊടിയേറും

ദുബായ്- ലോക പ്രശസ്തമായ ഷോപ്പിംഗ് മേളയായ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന് ഡിസംബർ 26ന് കൊടിയേറും. ഒരു മാസം നീണ്ടുനിൽക്കുന്ന മേള, 2018 ജനുവരി 27ന് സമാപിക്കുമെന്ന് ദുബായ് ടൂറിസം വകുപ്പ് അറിയിച്ചു. ഫെസ്റ്റ് തുടങ്ങുന്നതോടെ ദുബായ് നഗരിയുടെ മുഖഛായ പതിന്മടങ്ങ് വർധിക്കുന്ന വിധം കരിമരുന്ന് പ്രയോഗങ്ങളും ഫാഷൻ പ്രദർശനങ്ങളും വമ്പിച്ച വ്യാപാര മേളയും അരങ്ങേറും. വിദേശികളും സന്ദർശകരും ഇക്കാലയളവിൽ ബുർജ് പാർക്കിലേക്ക് തങ്ങളുടെ അഭിരുചിക്കനുസൃതമായ ഉത്പന്നങ്ങൾ തെരഞ്ഞെടുക്കുന്നതിന് ഒഴുകിയെത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. മുൻ വർഷങ്ങളിൽ ദുബായ് ഫെസ്റ്റിവലിൽ സംബന്ധിക്കുന്നതിന് വിദേശ രാജ്യങ്ങളിൽ നിന്നടക്കം നിരവധി സന്ദർശകർ ഒഴുകിയെത്തിയിരുന്നു. കണ്ണഞ്ചിപ്പിക്കുന്ന കലാ പരിപരിപാടികളും സമ്മാന പദ്ധതികളുമായി ദുബായ് ഫെസ്റ്റിവൽ ആളുകളെ ഇത്തവണയും നിരാശപ്പെടുത്തില്ലെന്ന് ഉറപ്പാണ്. 
ഉദ്ഘാടന ദിവസമായ ഡിസംബർ 26ന് നടക്കുന്ന 12 മണിക്കൂർ സെയിൽസിൽ ഉപയോക്താക്കൾക്കായി നിരവധി ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രാത്രി 12 മുതൽ പകൽ 12 വരെ ദുബായ് നഗരിയിലെ പ്രത്യേകം തെരഞ്ഞെടുക്കുന്ന ഷോറൂമുകളിലാണ് സഞ്ചാരികളുടെ മനംകുളിർപ്പിക്കുന്ന ഓഫറുകൾ ലഭ്യമാകുക.
 

Latest News