റിയാദ് - വിവാദ സീരിയലിന്റെ പ്രദർശനം ജനറൽ കമ്മീഷൻ ഫോർ ഓഡിയോവിഷ്വൽ മീഡിയ വിലക്കി. 'ശാഹിദ്' ആപ്പ് വഴി സംപ്രേക്ഷണം ചെയ്തുവന്ന 'ദഹായാ ഹലാൽ' എന്ന സീരിയലിന്റെ പ്രദർശനമാണ് കമ്മീഷൻ വിലക്കിയത്. സീരിയലിന് ജനറൽ കമ്മീഷൻ ഫോർ ഓഡിയോവിഷ്വൽ മീഡിയ അനുമതി ലഭിച്ചിരുന്നില്ല.
മീഡിയ ഉള്ളടക്ക വ്യവസ്ഥകൾ സീരിയൽ പാലിച്ചിരുന്നില്ല. ഇത് ഓഡിയോവിഷ്വൽ മീഡിയ നിയമത്തിന്റെ ലംഘനമാണ്. സീരിയിൽ സംപ്രേക്ഷണം നിർത്താനും ഇതുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളിലെ മുഴുവൻ പരസ്യങ്ങളും നീക്കം ചെയ്യാനും സീരിയൽ നിർമാതാവിനോടും ചാനൽ അധികൃതർക്കും നിർദേശം നൽകി