Sorry, you need to enable JavaScript to visit this website.

കോട്ടയം ജില്ലാ പഞ്ചായത്ത്, നിർമ്മല ജിമ്മി പ്രസിഡന്റ്

കോട്ടയം - ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ഇടതുമുന്നണിയിലെ  നിർമ്മല ജിമ്മി ( കേരള കോൺഗ്രസ് എം.) തെരഞ്ഞെടുക്കപ്പെട്ടു. കുറവിലങ്ങാട് ഡിവിഷ ൻ പ്രതിനിധിയാണ് നിർമ്മലക്ക് 14 വോട്ടും എതിർ സ്ഥാനാർഥി രാധ വി നായർക്ക് 7 വോട്ടും ലഭിച്ചു. വെള്ളൂർ ഡിവിഷനിൽനിന്നുള്ള അംഗം ടി.എസ്. ശരത്താണ് (സിപിഎം) വൈസ് പ്രസിഡന്റ്.പൂഞ്ഞാർ ഡിവിഷൻ അംഗം അഡ്വ. ഷോൺ ജോർജ് വോട്ടെടുപ്പിൽനിന്ന് വിട്ടു നിന്നു. 

2010-15 കാലയളവിൽ ഒരു ടേമിൽ ജില്ല പഞ്ചായത്ത്പ്രസിഡന്റായിരുന്ന നിർമല, ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവികളും വഹിച്ചിട്ടുണ്ട്. വനിത വികസന കോർപറേഷൻ, കേരള സ്റ്റേറ്റ് ഹാൻഡികാപ്പ്ഡ് വികസന കോർപറേഷൻ, പാലാ അർബൻ സൊസൈറ്റി എന്നിവയുടെ ഡയറക്ടർ ബോർഡ് മെംബറായി പ്രവർത്തിച്ചിട്ടുണ്ട്. കേരള കോൺഗ്രസിൻെറ വനിത വിഭാഗം സംസ്ഥാന പ്രസിഡന്റാണ്. 
നിയമസഭ തെരഞ്ഞെടുപ്പുകൂടി ലക്ഷ്യമിട്ടാണ് കൂടുതൽ സീറ്റുണ്ടായിട്ടും ജോസ്‌വിഭാഗത്തിന് പ്രസിഡന്റ് പദം നൽകാനുള്ള സി.പി.എം തീരുമാനം. ജില്ല പഞ്ചായത്ത് ഭരണം പങ്കിടാനാണ് എൽ.ഡി.എഫിലെ ധാരണ. രണ്ടുവർഷം വീതം കേരള കോൺഗ്രസും സി.പി.എമ്മും ഒരുവർഷം സി.പി.ഐയുടെ പ്രതിനിധിയും പ്രസിഡന്റാകും. വൈസ് പ്രസിഡൻറ് സ്ഥാനവും സമാനരീതിയിൽ പങ്കിടും. പ്രസിഡന്റ് സ്ഥാനം ആദ്യ രണ്ടു വർഷം കേരള കോൺസ്രിനും തുടർന്ന് രണ്ടുവർഷം സി.പി.എമ്മിനും അവസാന വർഷം സി.പി.ഐക്കുമാണ്. വൈസ് പ്രസിഡൻറ് ആദ്യ രണ്ടു വർഷം സി.പി.എം, തുടർന്നുള്ള ഒരു വർഷം സി.പി.ഐ, അവസാന രണ്ടുവർഷം കേരള കോൺഗ്രസ് എന്ന രീതിയിലാണ് തീരുമാനം.
 

Latest News