ജിദ്ദ - ദക്ഷിണ ജിദ്ദയിലെ അബൂജആലയിൽ പ്രവർത്തിച്ചിരുന്ന ലൈസൻസില്ലാത്ത കോഴി ഫാം ജിദ്ദ പരിസ്ഥിതി, ജല, കൃഷി ഓഫീസിന്റെ നേതൃത്വത്തിൽ നാലു വകുപ്പുകളുടെ പ്രതിനിധികൾ അടങ്ങിയ കമ്മിറ്റി അടപ്പിച്ചു. ഫാമിനകത്ത് 29,000 കോഴികളെ കണ്ടെത്തി. പരിസ്ഥിതി- ജല-കൃഷി ഓഫീസ്, പോലീസ്, നഗരസഭ, ലേബർ ഓഫീസ് എന്നിവയുടെ പ്രതിനിധികളടങ്ങിയ കമ്മിറ്റി ജിദ്ദ നഗരസഭക്കു കീഴിലെ സൗത്ത് ജിദ്ദ ബലദിയയുമായും കശാപ്പുശാലാ വിഭാഗവുമായും ശുചീകരണ വിഭാഗവുമായും പരിസ്ഥിതി ആരോഗ്യ വകുപ്പുമായും സഹകരിച്ചാണ് അനധികൃത കോഴി ഫാം റെയ്ഡ് ചെയ്തതെന്ന് പരിസ്ഥിതി, ജല, കൃഷി ഓഫീസ് മേധാവി എൻജിനീയർ ആദിൽ അൽശൈഖ് പറഞ്ഞു.