റിയാദ് - ബൗദ്ധിക സ്വത്തവകാശം ലംഘിക്കുന്ന പ്രോഗ്രാമുകള്‍ അടങ്ങിയ കംപ്യൂട്ടറുകള്‍ സൗദി അതോറിറ്റി ഫോര്‍ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി പിടിച്ചെടുത്തു. ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് വിവിധ പ്രവിശ്യകളിലെ കംപ്യൂട്ടര്‍ വില്‍പന സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനകള്‍ക്കിടെയാണ് വ്യാജ പ്രോഗ്രാമുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത കംപ്യൂട്ടറുകള്‍ അതോറിറ്റി പിടിച്ചെടുത്തത്.