റിയാദ് - സൗദി അറേബ്യയിൽനിന്ന് നാട്ടിലേക്ക് അയക്കുന്ന പണത്തിനും വാറ്റ് ബാധകമായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ബാങ്കുകൾ വഴി അയക്കുന്ന തുകയുടെ റെമിറ്റൻസ് ഫീസിനാണ് വാറ്റ് ബാധകം. അഞ്ചു ശതമാനമായിരിക്കും ഇത്. റെമിറ്റൻസ് ഫീസ് അടക്കം ബാങ്കുകളുടെ അഡ്മിനിസ്‌ട്രേറ്റീവ് സേവനങ്ങൾക്ക് മൂല്യവർധിത നികുതി ബാധകമായിരിക്കുമെന്നാണ് ഔദ്യോഗിക വിശദീകരണം. ഉപഭോക്താവ് അയക്കുന്ന തുകയുടെ കമ്മീഷനാണ് വാറ്റ് ബാധകമാകുക. അതായത് ഒരാൾ ആയിരം റിയാൽ നാട്ടിലേക്ക് അയക്കുന്നുണെങ്കിൽ അതിന്റെ റെമിറ്റൻസ് ഫീസായ 15 റിയാലിന് (ഇത് മാറാൻ ഇടയുണ്ട്) വാറ്റ് ഈടാക്കും. അഞ്ചു ശതമാനമായിരിക്കും ഇത്. ഇത് ഉപയോക്താവ് ആണ് വഹിക്കേണ്ടത്. വായ്പകൾക്കുള്ള പലിശ, വായ്പാ ഫീസ്, ക്രെഡിറ്റ് കാർഡ് ഉപയോഗത്തിന് ഈടാക്കുന്ന അധിക തുക, ക്യാഷ് ഇടപാടുകൾ, ബോണ്ട് ഇടപാടുകൾ, കറണ്ട് അക്കൗണ്ട്, സേവിംഗ് അക്കൗണ്ട് എന്നിവ അടക്കമുള്ള ബാങ്കിംഗ് സേവനങ്ങൾക്ക് വാറ്റ് ബാധകമല്ലെന്നും അധികൃതർ അറിയിച്ചു.