Sorry, you need to enable JavaScript to visit this website.

സോളാർ റിപ്പോർട്ടിൽ സർക്കാർ തിരുത്തലുകൾ നടത്തി, പ്രതിപക്ഷം

തിരുവനന്തപുരം- സോളാർ കമ്മീഷൻ അന്വേഷണ റിപ്പോർട്ടിൽ സർക്കാർ തിരുത്തലുകൾ വരുത്തിയിട്ടുണ്ടെന്നും അംഗീകരിക്കില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. സോളാർ കമ്മീഷൻ റിപ്പോർട്ട് ജസ്റ്റിസ് ശിവരാജൻ മുഖ്യമന്ത്രിക്ക് കൈമാറിയ ശേഷം, ഒരു ഉദ്യോഗസ്ഥനെ ജസ്റ്റീസ് ശിവരാജന്റെ വീട്ടിലേക്ക് അയച്ചത് എന്തിനായിരുന്നുവെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. 
അമ്പതു വർഷത്തെ നിയമസഭാ പാരമ്പര്യമുള്ള ഉമ്മൻ ചാണ്ടിയെ പോലെയൊരു നേതാവിനെതിരെ ലൈംഗികാരോപണത്തിൽ കേസെടുക്കാനുള്ള തീരുമാനത്തെ അംഗീകരിക്കില്ല. ഇതിനെ നിയമപരമായി നേരിടുമെന്നും ഓലപ്പാമ്പു കാണിച്ച് പേടിപ്പിക്കാൻ ശ്രമിക്കരുതെന്നും ചെന്നിത്തല പറഞ്ഞു. രാഷ്ട്രീയ പ്രതികാരമായി ഉപയോഗിക്കാൻ ശ്രമിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്നും അദ്ദേഹം പറഞ്ഞു

റിപ്പോർട്ട് നിയമസഭയിൽ വെക്കുന്നതിനു മുമ്പേ സോളാർ കമ്മീഷന്റെ കണ്ടെത്തലുകളും നിഗമനങ്ങളും പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി വെളിപ്പെടുത്തി. മുമ്പ് ഒരു മുഖ്യമന്ത്രിയും ചെയ്യാത്ത കാര്യമാണിതെന്നും ചെന്നിത്തല ആരോപിച്ചു. അതേസമയം, സഭയിൽ താൻ ഉമ്മൻ ചാണ്ടിയുടെ പേര് പറഞ്ഞിട്ടില്ലെന്നും ഉമ്മൻചാണ്ടിയുടെ പേര് പറഞ്ഞത് രമേശ് ചെന്നിത്തല തന്നെയാണെന്നും മുഖ്യമന്ത്രി തിരിച്ചടിച്ചു. റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഒരു കാര്യവും പുറത്തു പറഞ്ഞിട്ടില്ലെന്നും ചെന്നിത്തലക്ക് മുഖ്യമന്ത്രി മറുപടി നൽകി. പത്രസമ്മേളനത്തിൽ ഉമ്മൻ ചാണ്ടിയുടെ പേര് മുഖ്യമന്ത്രി പറഞ്ഞുവെന്ന് രമേശ് ചെന്നിത്തല ഇതിന് മറുപടി നൽകി.
 

Latest News