Sorry, you need to enable JavaScript to visit this website.

പാലായിലെ സ്ഥാനാര്‍ഥിത്വം: ജോസഫിനെ തള്ളാതെ കാപ്പന്‍

കോട്ടയം- നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലായിലെ ഇടതു മുന്നണി സിറ്റിംഗ് എം.എല്‍.എ മാണി സി. കാപ്പന്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരിക്കുമെന്ന പി.ജെ. ജോസഫിന്റെ പ്രസ്താവനയോട് കരുതലോടെ പ്രതികരിച്ച് കാപ്പന്‍. പി.ജെ. ജോസഫ് പറഞ്ഞ കാര്യത്തെക്കുറിച്ച് തനിക്കറിയില്ലെന്ന് മാണി സി. കാപ്പന്‍ അറിയിച്ചു. പി.ജെ. ജോസഫ് കുടുംബ സുഹൃത്താണ്. താനും എന്‍.സി.പിയും ഇടതുമുന്നണിയില്‍ തന്നെയാണ് ഇപ്പോഴുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം എല്‍.ഡി.എഫ് വിടാന്‍ എന്‍.സി.പി ഒരുമാസം മുമ്പേ തീരുമാനിച്ചിട്ടുണ്ടെന്ന് ജനപക്ഷം നേതാവ് പി.സി. ജോര്‍ജ് വ്യക്തമാക്കി. പീതാംബരന്‍ മാസ്റ്റര്‍ ഉള്‍പ്പെടെയുള്ള എന്‍.സി.പി നേതാക്കള്‍ മുന്നണി വിട്ട് യു.ഡി.എഫില്‍ പോകാന്‍ ധാരണയായിട്ടുണ്ട്. ദേശീയ തലത്തില്‍ ശരദ് പവാര്‍ ഉള്‍പ്പെടെയുള്ളവര്‍ കോണ്‍ഗ്രസ് മുന്നണിയുടെ ഭാഗമാവും. എന്നാല്‍ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ ഇടതുമുന്നണിയില്‍ തന്നെ തുടരും. ഇത്തരം കാര്യങ്ങളില്‍ നേരത്തെതന്നെ തീരുമാനമായിട്ടുണ്ടെന്നും പി.ജെ. ജോസഫ് പ്രത്യേകിച്ച് ഇപ്പോള്‍ പറയേണ്ട കാര്യമില്ലെന്നും പി.സി. ജോര്‍ജ് പറഞ്ഞു

 

 

 

Latest News