ജിസാന്‍- സാമൂഹ്യ പ്രവർത്തകനും ജിസാൻ പ്രവിശ്യാ ആർ.എസ്.സി ചെയർമാനുമായിരുന്ന ഗൂഡല്ലൂർ ചെമ്പാല സ്വദേശി ചുണ്ടൻ പറ്റ മുർശിദിന്‍റെ മൃതദേഹം ജിസാൻ മഗാരിയ്യ ഖബർസ്ഥാനിൽ മറവ് ചെയ്തു.
നിയമ നടപടികൾ പൂർത്തിയാക്കിയ മൃതദേഹം ഇന്ത്യൻ കോൺസുലേറ്റ് സോഷ്യൽ വെൽഫയർ അംഗവും ജിസാൻ കെ എം സി സി സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് ഹാരിസ് കല്ലായിയുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങിയാണ് മഗാരിയ്യ ഖബർസ്ഥാനിൽ എത്തിച്ചത്.
സയ്യിദ് മുത്തുകോയ തങ്ങൾ പള്ളിക്കൽ ബസാർ ജനാസ നമസ്കാരത്തിനും അഫ്സൽ സഖാഫി പ്രാർത്ഥനക്കും നേതൃത്വം നൽകി.
സഹോദരി ഭർത്താവ് ഇസ്ഹാഖ് കൊണ്ടാടൻ ഗൂഡല്ലൂർ, മുസ്തഫ കൊണ്ടാടൻ ഗൂഡല്ലൂർ, ' മുസ്തഫ ദാരിമി മേലാറ്റൂർ, മൂന്ന് കണ്ടത്തിൽ അലി ഹാജി വടക്കാങ്ങര, സിറാജ് കുറ്റ്യാടി, ഹംസ മഞ്ചേരി, ബാവ ഗൂഡല്ലൂർ എന്നവർ നേതൃത്വം നൽകി.
ജിസാന്‍റെ പല ഭാഗങ്ങളിൽ നിന്നെത്തിയ നൂറോളം പേർ ഖബറടക്ക ചടങ്ങിൽ പങ്കെടുത്തു.