Sorry, you need to enable JavaScript to visit this website.

ഡോ. അമാനുല്ല വടക്കാങ്ങരയുടെ വിജയമന്ത്രങ്ങള്‍ രണ്ടാം ഭാഗം പ്രകാശനത്തിനൊരുങ്ങുന്നു

ദോഹ- ഗള്‍ഫിലെ മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ.ഡോ. അമാനുല്ല വടക്കാങ്ങരയുടെ ഏറ്റവും പുതിയ പുസ്തകമായ വിജയ മന്ത്രങ്ങളുടെ രണ്ടാം ഭാഗം പ്രകാശനത്തിനൊരുങ്ങുന്നു. ഖത്തര്‍ മലയാളികള്‍ക്കുള്ള പുതുവല്‍സര സമ്മാനമായി ഡിസംബര്‍ 31 ന് പുസ്തകം പ്രകാശനം ചെയ്യു.

https://www.malayalamnewsdaily.com/sites/default/files/2020/12/29/dramanullavadakkangara.jpg
മലയാളം പോഡ്കാസ്റ്റിലൂടെയും മലയാളം റേഡിയോയിലൂടെയും ജനസമ്മതി  നേടിയ വിജയമന്ത്രങ്ങളുടെ പുസ്തകാവിഷ്‌കാരമാണിത്. നവംബര്‍ നാലിന് പ്രസിദ്ധീകരിച്ച വിജയമന്ത്രങ്ങളുടെ ഒന്നാം ഭാഗത്തിന് ലഭിച്ച സ്വീകാര്യതയും പ്രോല്‍സാഹനങ്ങളുമാണ് രണ്ട് മാസത്തിനകം രണ്ടാം ഭാഗം പ്രസിദ്ധീകരിക്കുവാന്‍ പ്രേരകമെന്ന് ഡോ.അമാനുല്ല വടക്കാങ്ങര പറഞ്ഞു.  വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ പ്രയോജനകരമായ മോട്ടിവേഷണല്‍ പാഠങ്ങളാണ് പുസ്‌കത്തിലുള്ളത്.

സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നുമുയര്‍ന്ന നിരന്തരമായ ആവശ്യം പരിഗണിച്ച് പുസ്‌കത്തിന്റെ ഇംഗ്‌ളീഷ് പതിപ്പുകള്‍ താമസിയാതെ പ്രസിദ്ധീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.    

കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലിപി പബ്‌ളിക്കേഷന്‍സാണ് പ്രസാധകര്‍.  ഡോ. അമാനുല്ല വടക്കാങ്ങരയുടെ അറുപത്തി ആറാമത് പുസ്തകമാണിത്.  

Latest News