ജിദ്ദ - ഖുലൈസിലെ വാദി ഖുദൈദില്‍ മലവെള്ളപ്പാച്ചിലില്‍ പെട്ട കാറില്‍ കുടുങ്ങിയ കുടുംബത്തെ രണ്ടു സ്വദേശി യുവാക്കള്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. താഴ്‌വര മുറിച്ചുകടക്കുന്നതിനിടെയാണ് പിഞ്ചു കുട്ടികള്‍ അടക്കമുള്ളവര്‍ സഞ്ചരിച്ച കാര്‍ ഒഴുക്കില്‍ പെട്ടത്. ഇതുകണ്ട് സൗദി യുവാക്കളായ അബ്ദുല്ല അഹ്മദ് അല്‍ഖിരൈഖിരിയും സഹോദരന്‍ അബ്ദുറഹ്മാനും ഓടിയെത്തി കാര്‍ യാത്രികരെ ഓരോരുത്തരെയായി രക്ഷിക്കുകയായിരുന്നു. കാര്‍ യാത്രികരെ യുവാക്കള്‍ രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.