അബുദാബി- ടൂറിസ്റ്റ് വിസകളില്‍ യു.എ.ഇയില്‍ കഴിയുന്നവര്‍ക്ക് നാട്ടിലേക്ക് മടങ്ങാനുള്ള സമയ പരിധി ഒരു മാസം നീട്ടി നല്‍കും. പ്രത്യേക ഫീസൊന്നും ഈടാക്കാതെയാണ് ഒരു മാസം കൂടി നീട്ടിയത്.
യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കി.
ലോകമെമ്പാടുമുള്ള താല്‍ക്കാലിക വിമാനത്താവള അടയ്ക്കലും പ്രവേശന നിയന്ത്രണവും കാരണം ടൂറിസ്റ്റ് വിസ നീട്ടാന്‍ അദ്ദേഹം നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
പുതുവര്‍ഷ അവധിദിനങ്ങള്‍ ചെലവഴിക്കാന്‍ നിലവില്‍ യു.എ.ഇയിലുള്ള വിനോദ സഞ്ചാരികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഈ തീരുമാനം സഹായകമാവും.