കോഴിക്കോട് - കോഴിക്കോട് കോർപറേഷൻ മേയറായി ബീന ഫിലിപ്പ് ചുമതലയേറ്റു. ജില്ലാ കലക്ടർ സാംബശിവ റാവു സത്യവാചകം ചൊല്ലിക്കൊടുത്തു. സി.പി മുസാഫർ അഹമ്മദ് ഡെപ്യൂട്ടി മേയറായും സത്യപ്രതിജ്ഞ ചെയ്തു.
ജില്ലയിലെ കോർപറേഷൻ, മുനിസിപ്പാലിറ്റികൾ എന്നിവിടങ്ങളിൽ സത്യപ്രതിജ്ഞാ ചടങ്ങുകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്നു. മുനിസിപാലിറ്റി, കോർപറേഷൻ അധ്യക്ഷന്മാർക്ക് വരണാധികാരിയും ഉപാധ്യക്ഷന്മാർക്ക് അധ്യക്ഷന്മാരുമാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.
കൊടുവള്ളി നഗരസഭ ചെയർമാനായി വെള്ളറ അബ്ദു (വി. അബ്ദുറഹിമാൻ) സത്യപ്രതിജ്ഞ ചെയ്തു. വരണാധികാരി എം. അബ്ദുൽഗഫൂർ സത്യവാചകം ചൊല്ലി കൊടുത്തു. വൈസ് ചെയർപേഴ്‌സണായി സുഷിനി കെ.എം സത്യപ്രതിജ്ഞ ചെയ്തു.
കൊയിലാണ്ടി നഗരസഭ ചെയർപേഴ്‌സണായി കെ.പി സുധ (സുധ കിഴക്കെപ്പാട്ട്) സത്യപ്രതിജ്ഞ ചെയ്തു. റിട്ടേണിംഗ് ഓഫീസർ കെ.പി. ഷാജി സത്യവാചകം ചൊല്ലിക്കൊടുത്തു. വൈസ് ചെയർമാനായി അഡ്വ. കെ. സത്യൻ സത്യപ്രതിജ്ഞ ചെയ്തു.
പയ്യോളി നഗരസഭ ചെയർമാനായി വടക്കയിൽ ഷഫീഖ് സത്യപ്രതിജ്ഞ ചെയ്തു. റിട്ടേണിംഗ് ഓഫീസർ എം.കെ ബാലരാജൻ സത്യവാചകം ചൊല്ലിക്കൊടുത്തു. വൈസ് ചെയർപേഴ്‌സണായി സി.പി ഫാത്തിമ സത്യപ്രതിജ്ഞ ചെയ്തു.
വടകര നഗരസഭ ചെയർപേഴ്‌സണായി കെ.പി ബിന്ദു സത്യപ്രതിജ്ഞ ചെയ്തു. റിട്ടേണിംഗ് ഓഫീസർ സത്യപ്രഭ സത്യവാചകം ചൊല്ലിക്കൊടുത്തു. വൈസ് ചെയർമാനായി പി.കെ സതീശൻ മാസ്റ്റർ സത്യപ്രതിജ്ഞ ചെയ്തു.
മുക്കം മുൻസിപ്പാലിറ്റിയിൽ പി.ടി ബാബു നഗരസഭ അധ്യക്ഷനായി സത്യപ്രതിജ്ഞ ചെയ്തു.
റിട്ടേണിംഗ് ഓഫീസർ ടി.ആർ. മായ സത്യവാചകം ചൊല്ലിക്കൊടുത്തു. അഡ്വ. ചാന്ദ്‌നി വൈസ് ചെയർപേഴ്‌സണായി സത്യപ്രതിജ്ഞ ചെയ്തു.
ഫറോക്ക് മുൻസിപ്പൽ ചെയർമാനായി എൻ.സി അബ്ദുൽ റസാഖ് സത്യപ്രതിജ്ഞ ചെയ്തു. റിട്ടേണിംഗ് ഓഫീസർ അനീറ്റ.എസ്.ലിൻ സത്യവാചകം ചൊല്ലിക്കൊടുത്തു. റീജ വൈസ് ചെയർപേഴ്‌സണായി സത്യപ്രതിജ്ഞ ചെയ്തു.
രാമനാട്ടുകര മുൻസിപ്പാലിറ്റിയിൽ ബുഷ്‌റ റഫീഖ് നഗരസഭാ ചെയർപേഴ്‌സണായി സത്യപ്രതിജ്ഞ ചെയ്തു. റിട്ടേണിംഗ് ഓഫീസർ ജയദീപ് തുവശ്ശേരി സത്യവാചകം ചൊല്ലിക്കൊടുത്തു. സുരേഷ് കുമാർ. കെ വൈസ് ചെയർമാനായി സത്യപ്രതിജ്ഞ ചെയ്തു.