റിയാദ് - സൗദിയിൽ രണ്ടു സംഗീത ഇൻസ്റ്റിറ്റിയൂട്ടുകൾക്ക് ലൈസൻസ് അനുവദിച്ചതായി സാംസ്‌കാരിക മന്ത്രി ബദ്ർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ രാജകുമാരൻ അറിയിച്ചു. രാജ്യത്ത് ആദ്യമായാണ് സംഗീത ഇൻസ്റ്റിറ്റിയൂട്ടുകൾക്ക് ലൈസൻസുകൾ അനുവദിക്കുന്നത്. വ്യത്യസ്ത സാംസ്‌കാരിക മേഖലകളിൽ ഇൻസ്റ്റിറ്റിയൂട്ടുകൾ ആരംഭിക്കുന്നതിന് സ്വകാര്യ, ലാഭേച്ഛയില്ലാത്ത മേഖലകളിൽ നിന്നുള്ള താൽപര്യമുള്ളവർ പ്രത്യേക പ്ലാറ്റ്‌ഫോം വഴി ലൈസൻസിന് അപേക്ഷകൾ സമർപ്പിക്കണമെന്ന് സാംസ്‌കാരിക മന്ത്രി ആവശ്യപ്പെട്ടു.