Sorry, you need to enable JavaScript to visit this website.

സ്‌പെയിൻ ജഴ്‌സി വിവാദത്തിൽ

മഡ്രീഡ് - സ്‌പെയിൻ ഫുട്‌ബോൾ ടീമിന്റെ ലോകകപ്പ് ജഴ്‌സി വിവാദത്തിൽ. 1930 കളിലെ റിപ്പബ്ലിക്കൻ ദേശീയ പതാകയോട് സാമ്യമുള്ളതാണ് ജഴ്‌സി. ചുവപ്പും മഞ്ഞയും നീലയുമാണ് ജഴ്‌സിയിലെ നിറങ്ങൾ. 1931-39 കാലത്തെ പതാകയിലെ പർപ്പിൾ നിറമെന്ന് ദൂരക്കാഴ്ചയിൽ തോന്നുന്നതാണ് ജഴ്‌സിയിലെ നീല. സ്പാനിഷ് രാജവാഴ്ചയെ എതിർക്കുന്നവർ ഇപ്പോഴും ഈ പതാക ഉപയോഗിക്കുന്നുണ്ട്. 
എന്നാൽ ജഴ്‌സി ഡിസൈനിന് രാഷ്ട്രീയ മാനങ്ങളൊന്നുമില്ലെന്ന് സ്‌പോൺസർമാരായ സ്‌പോർട്‌സ്‌വെയർ കമ്പനി അറിയിച്ചു. സ്പാനിഷ് ഫുട്‌ബോൾ ഫെഡറേഷൻ ഏറെക്കാലം മുമ്പെ അംഗീകരിച്ചതാണ് ഡിസൈനെന്നും അവർ പറഞ്ഞു. ടീമിന്റെ ധൈര്യവും ആക്രമണോത്സുകതയുമാണ് ഈ നിറങ്ങൾ പ്രതിനിധാനം ചെയ്യുന്നത്. ചുവപ്പ് വേഗത്തിന്റെയും മഞ്ഞ ഊർജത്തിന്റെയും നീല വ്യതിരിക്തമായ കളി ശൈലിയുടെയും പ്രതീകമാണ് -അവർ പറഞ്ഞു. 
1994 ലെ ലോകകപ്പിലും സമാനമായ ജഴ്‌സിയാണ് സ്‌പെയിൻ ധരിച്ചത്. ഇത്തവണ നിക്കർ നീലയും സോക്‌സ് കറുപ്പുമാണ്. കാറ്റലോണിയ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രീയ തീച്ചൂളയിലാണ് സ്‌പെയിൻ. 
 

Latest News