Sorry, you need to enable JavaScript to visit this website.

കോൺഗ്രസ് വിമതൻ തൃശൂരിൽ എൽ.ഡി.എഫ് മേയറാകും 

തൃശൂർ-കോൺഗ്രസ് വിമതൻ എം.കെ. വർഗീസ് തൃശൂർ കോർപറേഷൻ മേയറാകും. ഇടതുമുന്നണി നേതാക്കൾ നടത്തിയ ചർച്ചയിലാണ് ധാരണയായത്. ആദ്യത്തെ രണ്ടു വർഷം മേയർ പദവി നൽകാമെന്ന് ഇടത് മുന്നണി നേതാക്കൾ എം.കെ. വർഗീസിന് ഉറപ്പുനൽകി. മന്ത്രി എ.സി. മൊയ്തീൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചർച്ചയിൽ പങ്കെടുത്തിരുന്നു. കോൺഗ്രസ് വിമതൻ എം.കെ. വർഗീസിനെ കൂടാതെ എൽഡിഎഫിന് 24 ഉം യുഡിഎഫിന് 23 ഉം ബിജെപിക്ക് ആറുമാണ് കക്ഷി നില. വർഗിസ് യുഡിഎഫിനൊപ്പം നിന്നാൽ നറുക്കെടുപ്പ് വേണ്ടിവരുമായിരുന്നു. എന്നാൽ എൽഡിഎഫിനൊപ്പം നിൽക്കുമെന്ന് വർഗീസ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ആദ്യത്തെ മൂന്ന് വർഷം മേയർപദവി നൽകണമെന്നാണ് വർഗീസ് സിപിഐഎം നേതൃത്വത്തെ അറിയിച്ചിട്ടുള്ളത്. എന്നാൽ രണ്ടുവർഷം മേയർ പദവി നൽകാമെന്നായിരുന്നു  സിപിഐഎം നേതൃത്വത്തിന്റെ നിലപാട്. ഇത് എം.കെ. വർഗീസ് അംഗീകരിക്കുകയായിരുന്നു.

Latest News