തൃശൂർ - മന്ത്രി വി.എസ്. സുനിൽകുമാറിനെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയത് വിദേശത്തുള്ള കണിമംഗലം സ്വദേശി. ഭീഷണി ഫോൺ കോൾ സംബന്ധിച്ച് മന്ത്രി ഡി.ജി.പിക്ക് നൽകിയിരുന്ന പരാതിയെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഫോൺ വിളിച്ചയാളെ സൈബർ സെല്ലിന്റെ സഹായത്തോടെ കണ്ടെത്തിയത്. കണിമംഗലം സ്വദേശിയായ സുജീബ് ആണ് ഭീഷണിപ്പെടുത്തിയത്. ദുബായിയിലുള്ള ഇയാൾ മദ്യലഹരിയിലാണ് വിളിച്ചതെന്നും പോലീസ് പറഞ്ഞു. നിലപാട് മാറ്റിയില്ലെങ്കിൽ കൊന്നുകളയുമെന്നായിരുന്നു ഭീഷണി. മന്ത്രിയെ വിളിച്ച അന്നു തന്നെ തൃശൂർ കോർപറേഷനിൽ വിജയിച്ച എൽ.ഡി.എഫ് പ്രതിനിധികളെയും ഇയാൾ ഫോണിൽ ഭീഷണിപ്പെടുത്തിയിരുന്നുവത്രേ.