കല്‍പറ്റ-പുത്തൂര്‍വയല്‍ ഡോ.എം.എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയം ജീവനക്കാരനും പരിസ്ഥിതി നിരീക്ഷകനുമായ സലിം പിച്ചനു ലക്‌നൗവില്‍ നടന്ന ബയോഡൈവേഴ്‌സിറ്റി കോണ്‍ക്ലേവ് ഓഫ് ഇന്ത്യ ഇന്റര്‍നാഷണല്‍ സയന്‍സ് ഫെസ്റ്റിവലില്‍ പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍ പുരസ്‌കാരം ലഭിച്ചു.
വയനാട്ടിലെ ഇടിയംവയലില്‍നിന്നു പകര്‍ത്തിയ ഇന്ദ്രെല്ല ആമ്പുള്ള ഇനം ഒച്ചുകളുടെ ചിത്രമാണ് സലിമിനെ പുരസ്‌കാരത്തിനു അര്‍ഹനാക്കിയത്. 'ലവ് മേക്കിംഗ്' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം സയന്‍സ് ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചത്.പശ്ചിമഘട്ടത്തില്‍ മാത്രം കാണപ്പെടുന്ന ഒച്ചിനമാണ് ഇന്ദ്രെല്ല ആമ്പുള്ള.
സലിം പിച്ചനെ പുരസ്‌കാരാര്‍ഹനാക്കിയ ചിത്രം.
ജില്ലയിലെ അറിയപ്പെടുന്ന പരിസ്ഥിതി നിരീക്ഷകനാണ് സലിം പിച്ചന്‍.പശ്ചിമഘട്ടത്തില്‍ നടത്തിയ പഠനത്തില്‍ ഒന്നിലധികം പുതിയ സസ്യ ഇനങ്ങള്‍ സലിം ഉള്‍പ്പെടുന്ന സംഘം കണ്ടെത്തിയിട്ടുണ്ട്.സസ്യശാസ്ത്
വെങ്ങപ്പള്ളി അത്തിമൂല പിച്ചന്‍ മുഹമ്മദ്-സൈനബ ദമ്പതികളുടെ മകനാണ് 42 കാരനായ സലിം.ഭാര്യ ഷബ്‌നയും സന,അയാന എന്നീ മക്കളും അടങ്ങുന്നതാണ് കുടുംബം.