റിയാദ്- സൗദി അറേബ്യ ലക്ഷ്യമിട്ട് ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്താനുള്ള ഹൂത്തി മിലീഷ്യകളുടെ ശ്രമം പരാജയപ്പെട്ടതായി സഖ്യസേനാ വക്താവ് ബ്രിഗേഡിയർ തുർക്കി അൽമാലികി അറിയിച്ചു.ശനിയാഴ്ച രാവിലെയാണ് ഹൂത്തികൾ മിസൈൽ ആക്രമണത്തിന് ശ്രമിച്ചത്. യെമനിലെ അംറാൻ ഗവർണറേറ്റിൽനിന്ന് തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ യെമനിലെ തന്നെ അൽജൗഫിൽ തകർന്നുവീഴുകയായിരുന്നു. അംറാനിലെ സിവിലിയൻ കേന്ദ്രത്തിൽനിന്നാണ് ഹൂത്തികൾ മിസൈൽ തൊടുത്തുവിട്ടതെന്നും സഖ്യസേനാ വക്താവ് പറഞ്ഞു.