അബുദാബി- ദുബായ് വിമാനത്താവളത്തിലെ യാത്ര നിയന്ത്രണംമൂലം ഇന്‍ഡിഗോ, സ്പൈസ് ജെറ്റ്, എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാന സര്‍വീസുകള്‍ ഷാര്‍ജ, റാസല്‍ഖൈമ വിമാനത്താവളങ്ങളിലേക്കു മാറ്റി. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍ വിമാനങ്ങളും മാറ്റിയവയില്‍ ഉള്‍പ്പെടും.
ഈ വിമാനങ്ങള്‍ ഇറങ്ങുന്നതും പുറപ്പെടുന്നതും ഷാര്‍ജ, റാസല്‍ഖൈമ വിമാനത്താവങ്ങളിലായിരിക്കും. എത്ര ദിവസത്തേക്കാണ് നിയന്ത്രണം എന്നതു സംബന്ധിച്ച് വ്യക്തമാക്കിയിട്ടില്ല.
അവ്യക്തത മൂലം ചില വിമാനങ്ങള്‍ റദ്ദാക്കിയതും സെക്ടര്‍ മാറ്റിയതും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി.
ക്രിസ്മസിനായി നാട്ടിലേക്കു പോകുന്നവരും യുഎഇയിലേക്കു വരുന്നവരും കുടുങ്ങിയവരില്‍ ഉള്‍പ്പെടും. ഇന്നലെ രാത്രി 8.45നു ദുബായില്‍നിന്നു കോഴിക്കോട്ടെത്തി 9.45നു ദുബായിലേക്കു പോകേണ്ട സ്പൈസ്ജെറ്റ് വിമാനം റാസല്‍ഖൈമയില്‍നിന്നാണ് പുറപ്പെട്ടത്. അവിടേക്കുതന്നെ മടങ്ങി. നിലവില്‍ സ്പൈസ് ജെറ്റ് വിമാനത്തിനു മാത്രമാണു കോഴിക്കോട്ടുനിന്ന് ഈ ക്രമീകരണം നിര്‍ദേശിച്ചിട്ടുള്ളത്.