കൊല്ലങ്കോട് - റിയൽ എസ്റ്റേറ്റ് ഇടപാടിലെ തർക്കത്തെ തുടർന്ന് എറണാകുളത്തെ വസ്തുകച്ചവടക്കാരൻ രാജീവൻ കൊല്ലപ്പെട്ട സംഭവത്തിൽ അറസ്റ്റിലായ അഭിഭാഷകൻ സി.പി ഉദയഭാനുവിനെ മുതലമട ചമ്മണാംപതിയിലെ തോട്ടത്തിൽ കൊണ്ടുവന്ന് തെളിവെടുത്തു.
തൃശൂർ സ്വദേശികളുടെ ഉടമസ്ഥതയിലുള്ള തോട്ടത്തിൽ ഇന്നലെ ഉച്ചയ്ക്ക് ഒന്നരമണിക്കാണ് അന്വേഷണ സംഘം ഉദയഭാനുവിനെയും കൊണ്ട് എത്തിയത്. തെളിവെടുപ്പ് പൂർത്തിയാക്കി രണ്ടോടെ സംഘം തിരിച്ചുപോയി.
ചമ്മണാംപതിയിലെ തോട്ടം വിലയ്ക്കു വാങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കഴിഞ്ഞ ദിവസമാണ് ഉദയഭാനുവിനെ പോലിസ് കസ്റ്റഡിയിൽ വിട്ടത്.
അന്വേഷണസംഘം മേധാവി എസ്.ഷംസുദ്ദീൻ, സി.ഐ, എസ്.പി സുധീരൻ എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്. ചമ്മണാംപതിയിലെ തോട്ടത്തിൽ ഉദയഭാനുവും കുടുംബവും രണ്ടുതവണയും രാജീവ് ഒമ്പതു തവണയും വന്നതായി പരിസരവാസികൾ പറയുന്നു.