കൊച്ചി- കേന്ദ്രസർക്കാരിന്റെ കർഷകവിരുദ്ധ നിയമങ്ങൾക്കെതിരെ ദൽഹിയിൽ സമരം ചെയ്യുന്ന കർഷകർക്കായി കേരളത്തിലെ പൈനാപ്പിൾ ഫാർമേഴ്‌സ് അസോസിയേഷൻ 20 ടൺ പൈനാപ്പിൾ കയറ്റിയയച്ചു. എറണാകുളം വാഴക്കുളത്തെ പൈനാപ്പിൾ കർഷകരുടെ കൃഷിയിടത്തിൽനിന്ന് സംഭരിച്ച 20 ടൺ പൈനാപ്പിളാണ് ദൽഹിയിലെ സമരഭൂമിയിലേക്ക് എത്തിക്കുന്നത്. കൃഷിമന്ത്രി വി.എസ്.സുനിൽ കുമാർ വാഹനം ഫഌഗ് ഓഫ് ചെയ്തു. നാല് ദിവസം കൊണ്ട് പൈനാപ്പിൾ കയറ്റിയ വാഹനം ദൽഹിയിൽ എത്തും.