മലപ്പുറം- സംസ്ഥാന രാഷ്ട്രീയത്തിൽ പി.കെ കുഞ്ഞാലിക്കുട്ടി അനിവാര്യമാണ് എന്ന ബോധ്യമുള്ളതുകൊണ്ടാണ് അദ്ദേഹത്തെ തിരിച്ചുവിളിക്കുന്നതെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി. പി.കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വരുന്നതിൽ പാർട്ടിക്കകത്ത് എതിർപ്പില്ലെന്നും ഇ. ടി മുഹമ്മദ് ബഷീർ മാധ്യമങ്ങളോട് പറഞ്ഞു. പാണക്കാട് ഹൈദരലി തങ്ങളുടെ അധ്യക്ഷതയിൽ എടുത്ത തീരുമാനം പുനപരിശോധിക്കേണ്ട കാര്യമില്ലെന്നും ഇ.ടി പറഞ്ഞു.
അതേസമയം, നിയമസഭ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ ചോദിക്കില്ലെന്ന് ഇപ്പോൾ പറയാനാവില്ലെന്നും ഇ. ടി വ്യക്തമാക്കി. ഓരോ രാഷ്ട്രീയ പാർട്ടികളും അവരുടെ ശക്തിയും അവകാശവുമനുസരിച്ച് സീറ്റുകൾ കൂട്ടി ചോദിക്കുമെന്നും ഇ.ടി വ്യക്തമാക്കി.