കണ്ണൂര്‍-കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും വീണ്ടും സ്വര്‍ണം പിടികൂടി. 22 ലക്ഷം രൂപയുടെ സ്വര്‍ണാഭരണവുമായി കാസര്‍കോ്ട് സ്വദേശികളായ രണ്ട് വനിത യാത്രക്കാരാണ് കസ്റ്റംസ് പിടിയിലായത്. നാല് പാദസരങ്ങള്‍, രണ്ട് വളകള്‍, രണ്ട് മാല എന്നിവയാണ് പിടികൂടിയത്. 420 ഗ്രാം തൂക്കം വരുന്ന സ്വര്‍ണമാണ് കണ്ടെടുത്തത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മറ്റൊരാളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഷാര്‍ജയില്‍ നിന്നെത്തിയതായിരുന്നു മൂന്നുപേരും. കഴിഞ്ഞ ദിവസം വിമാനത്താവളത്തിലൂടെ പുറത്തേക്ക് കടത്താന്‍ ശ്രമിച്ച ആറ് ഡ്രോണ്‍ ക്യാമറകളും. വിദേശ നിര്‍മ്മിത സിഗരറ്റുകളും സ്വര്‍ണാഭരണങ്ങളും പിടികൂടിയിരുന്നു.പരിശോധനയില്‍ അസി. കമ്മീഷണര്‍ മധുസൂദന ഭട്ട് എസ് സൂ പ്രണ്ടുമാരായ രാജു നിക്കുന്നത്ത്, എന്‍സി പ്രശാന്ത്, ജ്യോതിലക്ഷ്മി, ഇന്‍സ്‌പെക്ടര്‍മാരായ പ്രകാശന്‍ കൂടപ്പുറം, അശോകുമാര്‍, മനീഷ് ഖടാന, യുഗല്‍ കുമാര്‍ സിംഗ്, ഗുര്‍മിത് സിംഗ്, ഹെഡ് ഹവാല്‍ദാര്‍ സിവി ശസീന്ദ്രന്‍ എന്നിവരുമുണ്ടായിരുന്നു