Sorry, you need to enable JavaScript to visit this website.

പല സംഘടനകള്‍; ഔഫിന്റെ കൊലപാതകം വിവാദമാക്കി സോഷ്യല്‍ മീഡിയ

കാഞ്ഞങ്ങാട്- ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ സി. അബ്ദുറഹ്മാന്‍ ഔഫിന്റെ   കൊലപാതകവും സംഘടനകളുമായുള്ള ബന്ധവും വിവാദമാക്കി സോഷ്യല്‍ മീഡിയ.
കൊലപാതകവുമായി ബന്ധപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് പ്രാദേശിക നേതാവ് അടക്കം മൂന്ന് പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
ഔഫ് കാന്തപുരം സുന്നി വിഭാഗത്തിന്റെ സംഘടനയായ കേരള മുസ്ലിം ജമാഅത്ത് പ്രവര്‍ത്തകനാണെന്നും ഐ.എന്‍.എല്‍ പ്രവര്‍ത്തകനാണെന്നുമുള്ള പ്രചാരണമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. മൃതദേഹം സി.പി.എം തട്ടിയെടുത്തുവെന്നും ആരോപണമുയര്‍ന്നു.

കാന്തപുരം വിഭാഗത്തിന്റെ പത്രമായ സിറാജില്‍ ഔഫിനെ എസ്.വൈ.എസ് പ്രവര്‍ത്തകനായും ഐ.എന്‍.എല്‍ പ്രവര്‍ത്തകനായും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായും വെവ്വേറെ എഡിഷനുകളില്‍ വാര്‍ത്ത നല്‍കിയെന്നും പ്രചാരണം സജീവമാണ്.

 

https://www.malayalamnewsdaily.com/sites/default/files/2020/12/24/oufdd.jpg
അതിനിടെ, കാഞ്ഞങ്ങാട് പഴയ കടപ്പുറം സ്വദേശിയും എസ് വൈ എസ് പ്രവര്‍ത്തകനുമായ സി അബ്ദുറഹ്മാന്‍ ഔഫിനെ മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയതില്‍ കേരള മുസ്‌ലിം ജമാഅത്ത് കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. തങ്ങള്‍ക്കെതിരെ വോട്ട് ചെയ്യുന്നവരെയും വിധേയപ്പെടാത്തവരെയും ശാരീരീകമായി ഇല്ലാതാക്കുന്ന കഠാര രാഷ്ട്രിയം മുസ്‌ലിം ലീഗ് ഉപേക്ഷിക്കണമെന്നും അണികളെ നിലക്കു നിര്‍ത്താന്‍ നേതൃത്വം തയ്യാറാകണമെന്നും സംഘടന ആവശ്യപ്പെട്ടു.
സമകാലിക രാഷ്ട്രീയ തോല്‍വികള്‍ക്ക് മറയിടാനാണ് മുസ്ലിംലീഗ് ഇത്തരത്തില്‍ അരുംകൊലകള്‍ക്ക് ഇറങ്ങിപ്പുറപ്പെടുന്നത്. നിരപരാധികളുടെ ചോര വീഴ്ത്തി നേടുന്ന താല്‍ക്കാലിക രാഷ്ട്രീയ ലാഭങ്ങള്‍ ദൂരവ്യാപകമായ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്തുമെന്ന് നേതൃത്വത്തെ ഓര്‍മിപ്പിക്കുകയാണ്.

https://www.malayalamnewsdaily.com/sites/default/files/2020/12/24/murderoufsiraj.jpg
ജനാധിപത്യ മാര്‍ഗത്തിലൂടെയും നിയമപരമായും ഈ ധിക്കാരത്തെ സുന്നി പ്രസ്ഥാനം നേരിടും.  ഔഫിന്റെ കൊലപാതകത്തിനുത്തരവാദികളായവരെയും അവര്‍ക്ക് പ്രോത്സാഹനം നല്‍കുന്നവരെയും എത്രയും പെട്ടെന്ന് നിയമത്തിന് മുന്നില്‍ കൊണ്ട് വരാന്‍ സര്‍ക്കാര്‍ സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിക്കണം.
യോഗത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി, മാരായമംഗലം അബ്ദുറഹിമാന്‍ ഫൈസി, വണ്ടൂര്‍ അബ്ദുറഹിമാന്‍ ഫൈസി, സി മുഹമ്മദ് ഫൈസി, എ സൈഫുദ്ദീന്‍ ഹാജി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, പ്രൊഫ. യൂസി അബ്ദുല്‍ മജീദ്, എന്‍ അലി അബ്ദുല്ല, സി പി സൈതലവി മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

 

Latest News