അബഹ - ബൽഖറനിലെ ശുഗഫ് ചുരം റോഡിൽ കാർ മറിഞ്ഞ് രണ്ടു പേർ മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. അഞ്ചംഗ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. റെഡ് ക്രസന്റ് പ്രവർത്തകർ രക്ഷാപ്രവർത്തനം നടത്തി പ്രാഥമിക ശുശ്രൂഷകൾ നൽകി പരിക്കേറ്റവരെ ഥുറൈബാൻ ആശുപത്രിയിലേക്ക് നീക്കിയതായി അസീർ റെഡ് ക്രസന്റ് വക്താവ് മുഹമ്മദ് അൽശഹ്‌രി പറഞ്ഞു.