കാഞ്ഞങ്ങാട്- ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്ദുഹ്മാനെ കുത്തിക്കൊന്ന കേസില്‍ യൂത്ത്‌ലീഗ് നേതാവടക്കം മൂന്ന് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. കൂടുതല്‍ പ്രതികളുണ്ടെന്നും പ്രതികള്‍ക്കായി തെരച്ചില്‍ തുടങ്ങിയതായും പോലീസ് പറഞ്ഞു.
പരിക്കുകളോടെ മംഗലാപുരം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള യൂത്ത് ലീഗ് കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ സെക്രട്ടറി ഇര്‍ഷാദിനെ പോലീസ് പ്രതി ചേര്‍ത്തിട്ടുണ്ട്.
ഔഫ് അബ്ദു റഹ്മാന്റെ സുഹൃത്ത് റിയാസിന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഔഫിനെ ആശുപത്രിയിലെത്തിച്ചത് റിയാസ് ആയിരുന്നു. കല്ലൂരാവി യൂണിറ്റ് കമ്മിറ്റിയംഗമാണ് ഔഫ് അബ്ദുറഹ്മാന്‍
കാഞ്ഞങ്ങാട് മുണ്ടത്തോട് വച്ച് ഇന്നലെ രാത്രിയോടെയാണ് ഔഫ് അബ്ദുറഹ്മാനെ കുത്തിക്കൊന്നത്.