Sorry, you need to enable JavaScript to visit this website.

ഭാഷയുടെ കരുത്തിന് അനന്തപുരി പ്രവാസികളുടെ കാവൽ

ജിദ്ദ-ജിദ്ദയിലെ പ്രവാസികളായ മലയാളി വിദ്യാർഥികളുടെ ഭാഷാശുദ്ധിയും പൊതുവിജ്ഞാനവും സാഹിത്യവാസനയും പ്രോത്സാഹിക്കുക എന്ന ലക്ഷ്യത്തോടു കൂടി തിരുവനന്തപുരം സ്വദേശി സംഗമം (ടി.എസ്.എസ്) രൂപീകരിച്ച ക്ലബ്ബുകളുടെ ഉദ്ഘാടനം പ്രശസ്ത കവിയും ഗാനരചയിതാവുമായ മുരുകൻ കാട്ടാക്കട നിർവഹിച്ചു. 


ഇംഗ്ലീഷ് സാഹിത്യത്തെ പരിപോഷിപ്പിക്കാനും പ്രഗൽഭരായ കുട്ടികളെ വാർത്തെടുക്കുന്നതിന് വേണ്ടിയുള്ള ശാസ്ത്രീയ പരിശീലനത്തിന് ഉതകുന്ന ഇഗ്ലീഷ് ക്ലബ്ബും, മലയാളം പ്രസംഗ കലയും സാഹിത്യവും പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയുള്ള മലയാളം ക്ലബ്ബും, പൊതു വിജ്ഞാന രംഗത്തും എൻട്രൻസും സിവിൽ സർവീസ് അടക്കമുള്ള പരീക്ഷകൾക്ക് കുട്ടികളെ പ്രാപ്തരാക്കുക എന്ന ലഷ്യത്തോടെയുള്ള കരിയർ ഗൈഡൻസ് ക്ലബ്ബിനും ആണ് ടി.എസ്.എസ്സിന്റെ നേതൃത്വത്തിൽ രൂപം നൽകിയത്. 


ന്യൂ വുറൂദ് ഇന്റർനാഷണൽ സ്‌കൂൾ പ്രധാന അധ്യാപകൻ സുനിൽ കുമാർ (ഇംഗ്ലീഷ് ക്ലബ്), ക്യൂ.സി.സി ഇൻസ്ട്രക്ടറും ജിദ്ദ സ്പീക്കേഴ്‌സ് ഫോറം പ്രസിഡന്റുമായ മുജീബ് മൂസ (മലയാളം ക്ലബ്), കംഗ് അബ്ദുൽ അസീസ് യൂനിവേഴ്‌സിറ്റി അസിസ്റ്റന്റ് പ്രൊഫസറും ടി.എസ്.എസ് എക്‌സിക്യൂട്ടീവ് അംഗവുമായ ഡോ. ഫയാസ്(കരിയർ ഗൈഡൻസ് ക്ലബ്) എന്നിവരാണ് നേതൃത്വം നൽകുന്നത്. തികച്ചും സൗജന്യമായാണ് വിദ്യാർഥികൾക്ക് പരിശീലനം നൽകുന്നത്. 


വിവിധ ക്ലബ്ബുകളിലേക്ക് പരിശീലനം നേടാൻ ആഗ്രിക്കുന്ന കുട്ടികൾ ഷജീർ കണിയാപുരം 0502489149(മലയാളം ക്ലബ് കൺവീനർ), തരുൺ രത്‌നാകരൻ 0532206570 (ഇംഗ്ലീഷ് ക്ലബ് കൺവീനർ), ജോഷി സുകുമാരൻ 0569306486 (കരിയർ ഗൈഡൻസ് ക്ലബ് കൺവീനർ)എന്നിവരുമായി ബന്ധപ്പെടുക.


മലയാള സിനിമക്ക് വിലപ്പെട്ട സംഭാവനകൾ നൽകിയ സവിധായകൻ ഐ.വി ശശിക്കും പ്രിയപ്പെട്ട കഥാകരൻ പുനത്തിൽ കുഞ്ഞബദുല്ലക്കും 22 വർഷത്തെ തുടർച്ചയായ പവാസ ജീവിത്തിന് ശേഷം ടി.എസ്.എസ് പ്രവർത്തകരുടെ സഹായത്തോടെ നാട്ടിൽ എത്തിയെങ്കിലും രോഗം മൂർഛിച്ച് മരണമടഞ്ഞ ജലീൽ കഴക്കൂട്ടത്തിനും ആദരാജലികൾ അർപ്പിച്ചു കൊണ്ടാണ് ചടങ്ങ് ആരംഭിച്ചത്. ചടങ്ങിൽ മുരുകൻ കാട്ടക്കടയെ ആദരിച്ചു. അദ്ദേഹത്തിന്റെ തിരുവനന്തപുരത്തെ വിവിധ വിനോദ സഞ്ചാര മേഖലകളെ പരാമർശിച്ചുകൊണ്ടുള്ള പ്രസംഗം ഹൃദ്യമായി. കളഞ്ഞ് പോയ സുഹൃത്ത്, അലൻ കുർദി എന്നീ കവിതകൾ മുരുകൻ കാട്ടാക്കട ചടങ്ങിൽ ആലപിച്ചു. 


കഴിഞ്ഞ വർഷം പത്താം ക്ലാസിൽ ഉന്നത മാർക്ക് നേടി വിജയിച്ച കുട്ടികളെ വിദ്യാഭ്യാസ അവാർഡ് നൽകി ചടങ്ങിൽ ദരിച്ചു. ടി.എസ്.എസ് പ്രസിഡന്റ് ഹാജ തിരുവനന്തപുരം അധ്യക്ഷത വഹിച്ചു. നജീബ് ഖാൻ വെഞ്ഞാറമൂട് സ്വഗതവും അജി ആര്യനാട് നന്ദിയും പറഞ്ഞു. നവോദയ രക്ഷാധികാരി വി.കെ. റഊഫ് ചടങ്ങിൽ പങ്കെടുത്തു. ടി.എസ്.എസ് എക്‌സിക്യൂട്ടീവ് അംഗങ്ങൾ ചടങ്ങിന് നേതൃത്വം നൽകി. 

Latest News