കോഴിക്കോട്-കഴിഞ്ഞ കുറെ ദിവസങ്ങളായി ഉയര്‍ന്നു നിന്ന സ്വര്‍ണ്ണ വിലയില്‍ ഇന്ന് വന്‍ ഇടിവ് രേഖപ്പെടുത്തി. പവന് 320 രൂപയാണ് ഇന്ന് കുറഞ്ഞത്. സംസ്ഥാനത്ത് 37,280 രൂപയ്ക്കാണ് ഇന്ന് സ്വര്‍ണ വ്യാപാരം നടക്കുന്നത്. ഒരു ഗ്രാമിന് 4,660 രൂപയാണ് ഇന്നത്തെ നിരക്ക്.സ്വര്‍ണത്തിന് ഈ മാസത്തെ ഏറ്റവും ഉയ!ര്‍ന്ന വില രേഖപ്പെടുത്തിയത് ഡിസംബര്‍ 21നായിരുന്നു. 37,680 രൂപയായിരുന്നു അന്ന് രേഖപ്പെടുത്തിയത്. ഡിസംബ!ര്‍ ഒന്നിനായിരുന്നു ഏറ്റവും കുറഞ്ഞ സ്വര്‍ണ വില. പവന് 35,920 രൂപയായിരുന്നു ഡിസംബര്‍ ഒന്നിന് രേഖപ്പെടുത്തിയത്. ഇന്ത്യന്‍ വിപണിയില്‍ പൊതുവേ സ്വര്‍ണ്ണത്തിനും വെള്ളിയ്ക്കും വില കുറയുകയാണ്.