ജിദ്ദ - ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചാരണത്തോടനുബന്ധിച്ച് ജിദ്ദ മലപ്പുറം മുനിസിപ്പൽ ഒ.ഐ.സി.സി കമ്മിറ്റി ജിദ്ദ നാഷണൽ ഹോസ്പിറ്റലുമായി സഹകരിച്ചു രക്തദാന ക്യാമ്പ് നടത്തി. മഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഹുസൈൻ വല്ലാഞ്ചിറ ഉദ്ഘാടനം ചെയ്തു. രാജ്യത്തിനായി രക്തസാക്ഷിത്വം വരിച്ച ഇന്ദിരാജിയുടെ ഓർമകൾ സ്മരിക്കുന്നതിനു രക്തദാനം പോലുള്ള ജീവ കാരുണ്യ പ്രവർത്തനങ്ങൾ കൊണ്ടാവുന്നത് ഏറെ പ്രസക്തവും കാലഘട്ടത്തിന്റെ ആവശ്യവുമാണെന്ന് അദ്ദേഹം പറഞ്ഞു. യു.എം ഹുസൈൻ അധ്യക്ഷത വഹിച്ചു.
അബ്ബാസ് ചെമ്പൻ, അബ്ദുൽ മജീദ് നഹ, കെ.സി അബ്ദുറഹ്മാൻ, കാവുങ്ങൽ അബ്ദുറഹ്മാൻ, ഹക്കീം പാറക്കൽ, നൗഷാദ് ബാബു ചാലിയാർ, ഷബീർ വല്ലാഞ്ചിറ, മുജീബ് റഹ്മാൻ ചെമ്മങ്കടവ്, എൻ.വി അബ്ദുറഹിമാൻ മഹാവി തുടങ്ങിയവർ ആശംസകൾ നേർന്നു.
മജീദ് കിളിയേങ്ങൽ, ഫർഹാൻ നജീബ് കൊന്നോല, കമാൽ കളപ്പാടൻ, പി.കെ. നാദിർഷ, ഷൗക്കത്ത് പാലംപടിയൻ, ഉസ്മാൻ പോത്തുകല്ല്, ബാബു വെള്ളില, ഷൗക്കത്ത് പരപ്പനങ്ങാടി, തോണിക്കര മുഹമ്മദ്, ബവിൻ ഭാസ്‌കർ തുടങ്ങി നിരവധി പേർ ക്യാമ്പിൽ രക്തദാനം നടത്തി.
ജിദ്ദ നാഷണൽ ഹോസ്പിറ്റലിലെ ഡോ. ജാസ്മിൻ, സുഫൈജ, ആമിന, അഷ്‌റഫ് പട്ടത്തിൽ തുടങ്ങിയവരുടെ സഹകരണത്തോടെ നടന്ന ക്യാമ്പിന് സക്കീർ അലി കണ്ണേത്ത്, ജമാൽ ഉപ്പൂടൻ, അലി ബാപ്പു, ഷിഹാബ് കോർമത്, റസാഖ് മൂക്കൻ, മൊയ്തീൻ മച്ചിങ്ങൽ തുടങ്ങിയവർ നേതൃത്വം നൽകി. കുഞ്ഞാൻ പൂക്കാട്ടിൽ സ്വാഗതവും കമാൽ കളപ്പാടൻ നന്ദിയും പറഞ്ഞു.ജിദ്ദ മലപ്പുറം മുനിസിപ്പൽ