ജിദ്ദ- തിരൂരങ്ങാടി യതീംഖാന പ്ലാറ്റിനം ജൂബിലിയുടെയും പോക്കർ സാഹിബ് മെമ്മോറിയൽ ഓർഫനേജ് കോളേജ് സുവർണ ജൂബിലിയുടെയും ഒരു വർഷം നീണ്ടു നിൽകുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം 2018 ജനുവരി 27 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഇതുമായി ബന്ധപ്പെട്ട് സൗദിയിലെ പൂർവ വിദ്യാർഥികളുടെയും അഭ്യുദയ കാംക്ഷികളുടേയും ജിദ്ദയിൽ നടന്ന സൗഹൃദ സംഗമം ബോംബെ ഡിലൈറ്റ് ഓഡിറ്റോറിയത്തിൽ യതീംഖാന വൈസ് പ്രസിഡന്റും മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ കെ.പി.എ. മജീദ് ഉദ്ഘാടനം ചെയ്തു. പി.എം.എ.ജലീൽ അധ്യക്ഷത വഹിച്ചു. യതീംഖാന കമ്മിറ്റി ട്രഷറർ സി.എച്ച്. മഹ്മൂദ് ഹാജി, കെ.പി. മുഹമ്മദ് കുട്ടി, പ്രൊഫ, പി. അബ്ദുൽ അസീസ്, അഹമ്മദ് പാളയാട്ട്, സി.പി മുസ്തഫ, അബൂബക്കർ അരിമ്പ്ര, ചെമ്പൻ അബ്ബാസ്, സലാഹ് കാരാടൻ, പി.കെ. അലി അക്ബർ, വി. പി. മുസ്തഫ എന്നിവർ പ്രസംഗിച്ചു.
സീതി കൊളക്കാടൻസ്വാഗതവും പി.എം. അബ്ദുൽ ഹഖ് നന്ദിയും പറഞ്ഞു. കെ.പി. മുഹമ്മദ്കുട്ടി (രക്ഷാധികാരി), പി.കെ. അലി അക്ബർ (ചെയർമാൻ), പി.എം. അബ്ദുൽ ഹഖ് (ജനറൽ കൺവീനർ), സി.പി. മുസ്തഫ റിയാദ ്(ട്രഷറർ) എന്നിവർ പ്രധാന ഭാരവാഹികളായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. പി.എം.എ. ജലീൽ, സലാഹ് കാരാടൻ, ഉരുണിയൻ മുസ്തഫ, ബുശൈർ തയ്യിൽ, പുള്ളാട്ട് കുഞ്ഞാലസ്സൻ ഹാജി, താപ്പി അബ്ദുല്ലക്കുട്ടി ഹാജി, എം. അബ്ദ്ദുൽ ജബ്ബാർ, ഡോ. ശുഹൈബ്, ബാവ മലക്കിയ ജ്വല്ലറി, എം. സൈനുൽ ആബിദ്, അരിമ്പ്ര സുബൈർ, അഷ്‌റഫ് കുന്നത്ത്, പി.കെ സുഹൈൽ, സി.എച്ച്. മജീദ് (വൈസ് ചെയർമാൻമാർ), സീതി കൊളക്കാടൻ, അബ്ബാസ്‌ചെമ്പൻ, എം.കെ. ഇബ്രാഹീം, പി.കെ. സുഫിയാൻ അബ്ദുസ്സലാം, ഉസ്മാൻ അലി പാലത്തിങ്ങൽ, കെ.പി. ഫവാസ്, കെ.പി. അബൂബക്കർ, മൊയ്തു വലിയകത്ത്, ഒ. ഇസ്മായിൽ, ഡോ. നസീർ അഹ്മദ്, ഹംസ വളാഞ്ചേരി, ശമീം താപ്പി, ഫഹദ് ജിസാൻ (കൺവീനർമാർ) എന്നിവരാണ് മറ്റു ഭാരവാഹികൾ.