കൊച്ചി- മാളിൽ തന്നെ അപമാനിച്ച കേസിലെ പ്രതികൾക്ക് മാപ്പു നൽകുന്നതായി നടി. യുവാക്കളുടെ മാപ്പപേക്ഷ സ്വീകരിച്ചതായും കുടുംബങ്ങളെ ഓർത്താണ് മാപ്പ് നൽകുന്നതെന്നും നടി വ്യക്തമാക്കി. തന്നെ പിന്തുണച്ചവരോട് നന്ദിയുണ്ടെന്നും അവർ വ്യക്തമാക്കി. നടിയെ അപമാനിച്ച കേസിൽ പെരിന്തൽമണ്ണ സ്വദേശികളായ റംഷാദും ആദിലുമാണ് പിടിയിലായത്. മനപൂർവം നടിയെ സ്പർശിച്ചിട്ടില്ലെന്നും അറിയാതെ സംഭവിച്ചതാണെന്നും പിടിയിലായവർ പറഞ്ഞിരുന്നു.