പാലക്കാട്- വിനോദ സഞ്ചാര കേന്ദ്രമായ നെല്ലിയാമ്പതിയിൽ സന്ദർശനത്തിനെത്തിയ രണ്ടു യുവാക്കൾ വ്യൂ പോയിന്റിൽനിന്ന് താഴേക്ക് വീണു. ഒറ്റപ്പാലം മേലൂർ സ്വദേശി സന്ദീപ്, കോട്ടായി സ്വദേശി രഘുനന്ദൻ എന്നിവരെയാണ് കാണാതായത്. മുവായിരം അടി താഴ്ചയിൽ കൊല്ലങ്കോട് ഭാഗത്തുള്ള വനമേഖലയിലേക്കാണ് വീണത്. കാൽ വഴുതിയ സന്ദീപിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രഘുനന്ദനും വീണത്. ബംഗളൂരുവിൽ ഐ.ടി കമ്പനിയിൽ ജോലി ചെയ്യുന്ന സുഹൃത്തുക്കളാണ് ഇരുവരും നെല്ലിയാമ്പതിയിലെത്തിയത്.