കേരളത്തിൽ ജനതാദൾ എസ് പിളർന്നു

തിരുവനന്തപുരം- കേരളത്തിൽ ജനതാദൾ എസ് പിളർന്നു. സി.കെ നാണുവിന്റെ നേതൃത്വത്തിലാണ് പുതിയ കക്ഷി. പുതിയ സംസ്ഥാന കമ്മിറ്റി രൂപീകരിക്കുമെന്നും സി.കെ നാണു വ്യക്തമാക്കി. മാത്യു ടി തോമസും കെ. കൃഷ്ണൻ കുട്ടിയും ആത്മവഞ്ചന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട വിമത വിഭാഗം ഇരുവരെയും എൽ.ഡി.എഫ് യോഗത്തിൽ പങ്കെടുപ്പിക്കരുതെന്നും നിർദ്ദേശിച്ചു. കൃഷ്ണൻ കുട്ടിയെ മന്ത്രിസഭയിൽനിന്ന് മാറ്റുന്ന കാര്യം ആവശ്യപ്പെടുന്നത് പിന്നീട് ആലോചിക്കുമെന്നും വിമതവിഭാഗം പറഞ്ഞു.
 

Latest News