കോഴിക്കോട്- തുടര്‍ച്ചയായ മൂന്നാം ദിവസവും വര്‍ധനവ് രേഖപ്പെടുത്തി സ്വര്‍ണവില. ഇന്ന് 320 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,440 ആയി ഉയര്‍ന്നു. ഗ്രമിന് 40 രൂപ വര്‍ധിച്ച് 4,680 രൂപയിലെത്തി. ഡിസംബര്‍ എട്ടിന് സ്വര്‍ണവില 37,280 എന്ന നിരക്കില്‍ എത്തിയെങ്കിലും പിന്നീട് തുടര്‍ച്ചയായ ഇടിവ് രേഖപ്പെടുത്തുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ മുന്ന് ദിവസമായി സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖെപ്പെടുത്തുകയാണ് ഇന്നലെ 160 രൂപയാണ് പവന് വര്‍ധിച്ചത്. ആഗോള വിപണിയില്‍ സ്വര്‍ണവിലയിലുണ്ടാകുന്ന ചലനങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിയ്ക്കുന്നത്. കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ചത് ഉള്‍പ്പടെയുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയുടെ ചലനങ്ങളെ സ്വാധീനിയ്ക്കുന്നത്.