കല്‍പറ്റ-നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പ്പട്ടികയില്‍ പേരുചേര്‍ക്കുന്നതിനു നടി അനു സിത്താര അപേക്ഷ നല്‍കി.ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ ബി.അഫ്‌സല്‍, അസിസ്റ്റന്റ് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ പി.വി.സന്ദീപ്കുമാര്‍ എന്നിവര്‍ ചേര്‍ന്നു അപേക്ഷ സ്വീകരിച്ചു.വെസ്റ്റ് ബംഗാള്‍ മുന്‍ സ്‌പെഷ്യല്‍ സെക്രട്ടറി ഗോപാലന്‍ ബാലഗോപാലും ഇന്നലെ അപേക്ഷ നല്‍കിയവരില്‍ ഉള്‍പ്പെടും. പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനു 31 വരെ അപേക്ഷ സ്വീകരിക്കും.കരടു പട്ടിക സംബന്ധിച്ച ആക്ഷേപങ്ങളും സമര്‍പ്പിക്കാം.