കൊച്ചി- മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യുന്നു.
കൊച്ചിയിലെ ഇ.ഡി ഓഫീസില്‍ തുടര്‍ച്ചയായ രണ്ടാം ദിവസമാണ് അദ്ദേഹത്തെ ചോദ്യം ചെയ്യുന്നത്. വ്യാഴാഴ്ച രാവില പത്ത് മുതല്‍ രാത്രി 11.15 വരെ രവീന്ദ്രനെ ചോദ്യം ചെയ്തിരുന്നു.
ഊരുളുങ്കല്‍ സൊസൈറ്റിയുമായി നടത്തിയ കരാര്‍ ഇടപാടുകളുടെ രേഖകള്‍ ഹാജരാക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു.