Sorry, you need to enable JavaScript to visit this website.

ഹാദിയയുടെ അവകാശങ്ങള്‍ സംരക്ഷിക്കണം-മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം-  ഇസ്ലാം സ്വീകരിച്ച ശേഷം ഷെഫിന്‍ ജഹാനുമായി നടത്തിയ വിവാഹം റദ്ദാക്കപ്പെട്ടതിനെ തുടര്‍ന്ന് മാതാപിതാക്കളുടെ സംരക്ഷണത്തില്‍ കഴിയുന്ന വൈക്കം സ്വദേശിനി അഖില എന്ന ഹാദിയയുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് കോട്ടയം ജില്ല പോലീസ് മേധാവി ഉറപ്പുവരുത്തണമെന്ന്  സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ നിര്‍ദേശിച്ചു.മുനവ്വറലി ശിഹാബ് തങ്ങള്‍, ഷംനാദ് ബദര്‍, അമ്മു തോമസ് എന്നിവര്‍ സമര്‍പ്പിച്ച പരാതികളിലാണ് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്.
സുപ്രീം കോടതി ഉത്തരവിന് അനുസൃതമായി തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിന് ചുമതലയുണ്ടെന്നും കമീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ഉത്തരവില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ കോട്ടയം ജില്ല പോലീസ് മേധാവി ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലായതിനാല്‍ നിരീക്ഷണങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും നിയമ പ്രസക്തിയില്ലെന്ന് കമീഷന്‍ ചൂണ്ടിക്കാണിച്ചു.

ഹാദിയ വീട്ടുതടങ്കലിലാണെന്ന പരാതി തെറ്റാണെന്ന് പിതാവ് കെ.എം. അശോകന്‍ സമര്‍പ്പിച്ച വിശദീകരണത്തില്‍ അവകാശപ്പെട്ടു. ഹാദിയയുടെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെട്ടിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

 

Latest News