കൊച്ചി- മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്റെ ചോദ്യം ചെയ്യൽ അവസാനിച്ചു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചിയിലെ ഓഫീസിൽ നടന്ന ചോദ്യം ചെയ്യൽ രാത്രി പത്തുമണിയോടെയാണ് അവസാനിച്ചത്. നാലാം തവണ നോട്ടീസ് അയച്ചതിനെ തുടർന്ന് രവീന്ദ്രൻ കൊച്ചിയിലെ ഓഫീസിൽ വ്യാഴാഴ്ച രാവിലെ 8.45നാണ് എത്തിയത്. രവീന്ദ്രന്റെ ഇടപെടലുകൾ