കോഴിക്കോട്-തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയ്ക്ക് പിന്നാലെ കെ മുരളീധരനെ കോണ്‍ഗ്രസിന്റെ നേതൃസ്ഥാനത്ത് എത്തിയ്ക്കണം എന്നാവശ്യപ്പെട്ട് കോഴിക്കോട് നഗരത്തില്‍ ഫ്‌ളക്‌സ്. കെ മുരളീധരനെ വിളിയ്ക്കു കോണ്‍ഗ്രസ്സിനെ രക്ഷിയ്ക്കു എന്ന് എഴുതിയ ഫ്‌ളക്‌സാണ് കോഴിക്കോട് നഗരത്തില്‍ ഉയര്‍ന്നിരിയ്ക്കുന്നത്. പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം പ്രതിരോധത്തില്‍ നില്‍ക്കുമ്പോഴാണ് മുന്‍ കെപിസിസി പ്രസിഡന്റിനെ അനുകൂലിച്ച് ഫ്‌ളക്‌സ് പ്രത്യക്ഷപ്പെട്ടിരിയ്ക്കുന്നത്. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ ലക്ഷ്യംവയ്ക്കുന്നതാണ് ഫ്‌ളക്‌സിന്റെ ഉള്ളടക്കം.-കേരളത്തിലെ കോണ്‍ഗ്രസ്സിനെ രക്ഷിയ്ക്കുവാന്‍ കരുത്തുറ്റ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിവുള്ള കെ മുരളിധരനെ ചുമതലയേല്‍പ്പിയ്ക്കുക.' 'പാര്‍ട്ടിയുടെ അഭിമാനം കാത്തുസൂക്ഷിയ്ക്കുവാന്‍ പ്രവര്‍ത്തകര്‍ക്ക് ഊര്‍ജ്ജം പകരുവാന്‍ നേതൃത്വം മുരളീധരന്റെ കൈകളിലേയ്ക്ക് വരട്ടെ' എന്നിങ്ങനെയാണ് പ്രയോഗങ്ങള്‍. കെ മുരളീധരനെ കെപിസിസി പ്രസിഡന്റാക്കണം എന്നാണ് ഫ്‌ളക്‌സ് ബോര്‍ഡിലെ ആവശ്യം.