വണ്ടൂര്‍- മലപ്പുറം ജില്ലയിലെ മുസ്‌ലിം പെണ്‍കുട്ടികള്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി രംഗത്തെത്തിയത് ദേശീയ മാധ്യമങ്ങളില്‍ വരെ വലിയ വാര്‍ത്തയായിരുന്നു. വണ്ടൂര്‍ പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ മത്സരിച്ച ടിപി സുല്‍ഫത്ത് എ്തു കൊണ്ട് താന്‍ പ്രധാനമന്ത്രി മോഡിയെ ഇഷ്ടപ്പെടുന്നുവെന്ന് അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിരുന്നു. മുത്തലാഖ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഏറ്റവും മികച്ച നിലപാടാണ് ബിജെപിയുടേതെന്നും സുല്‍ഫത്ത് പറഞ്ഞിരുന്നു. വെറും 56 വോട്ടുകളേ സുല്‍ഫിയ്ക്ക് നാട്ടുകാര്‍ നല്‍കിയുള്ളു. 961 വോട്ട് നേടിയ യുഡിഎഫ് സ്ഥാനാര്‍ഥി വിജയിക്കുകയും ചെയ്തു.