Sorry, you need to enable JavaScript to visit this website.

 വൈകാതെ ബി.ജെ.പി കേരളം  ഭരിക്കും- നടൻ കൃഷ്ണകുമാർ

തലശ്ശേരി- കേരളത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലങ്ങൾ വന്നതിന് പിന്നാലെ പ്രതികരണവുമായി ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരകരിൽ പ്രധാനിയും നടനുമായ കൃഷ്ണകുമാർ. തിരുവനന്തപുരം കോർപ്പറേഷനിൽ കഴിഞ്ഞ തവണ 34 സീറ്റ് ഉണ്ടായിരുന്ന എൻ.ഡി.എ മികച്ച പ്രകടനത്തിലൂടെ 35 സീറ്റാക്കി ഉയർത്തിയെന്ന് കൃഷ്ണകുമാർ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തോടെ ഒരു കാര്യം ഉറപ്പായി ഇന്ത്യയിൽ മുഴുവനായും കാണുന്നത് പോലെ കേരളത്തിലും ബി.ജെ.പി വളരുന്നെന്നും കൃഷ്ണകുമാർ പറഞ്ഞു.വരും ദിനങ്ങളിൽ കാണാൻ പോകുന്നത് എൻ.ഡി.എ , എൽ.ഡി.എഫ് + യു.ഡി.എഫ് മത്സരമായിരിക്കും. ഇന്ന് ജയിച്ചവരും, തോറ്റവരും നാടിന്റെയും, നാട്ടുകാരുടേയും നന്മക്കായി അതിശക്തമായി പ്രവർത്തിക്കുക, പ്രായത്‌നിക്കുക. നമ്മുടെ സഹോദരി ശ്രീമതി സ്മൃതി ഇറാനി നമുക്കൊരു പാഠമാണെന്നും കൃഷ്ണകുമാർ പറഞ്ഞു.

Latest News