ദോഹ-ഖത്തറിലെ നിലവിലുള്ള റിയാല്‍ കറന്‍സികള്‍ 2021 മാര്‍ച്ച് 19 മുതല്‍ അസാധുവാകും. 200 റിയാലിന്റെ പുതിയ കറന്‍സിയും ഡിസൈന്‍ മാറ്റത്തോടെയുള്ള പുതിയ നോട്ടുകളും ശനിയാഴ്ച മുതല്‍ പ്രാബല്യത്തിലാകും.
നാലാം സീരീസിലെ നിലവിലെ 1, 5, 10, 50, 100, 500 നോട്ടുകളാണു മാര്‍ച്ച് 19 മുതല്‍ അസാധുവാക്കുന്നത്. 200 റിയാലിന്റെ പുതിയ നോട്ടിനൊപ്പം നാലാം സീരീസിലെ നോട്ടുകളുടെ ഡിസൈനില്‍ മാറ്റം വരുത്തിയാണ് കഴിഞ്ഞ ദിവസം അഞ്ചാം സീരീസ് നോട്ടുകള്‍ പുറത്തിറക്കിയത്.
18 മുതല്‍ 90 ദിവസത്തിനകം പഴയ നോട്ടുകള്‍ പിന്‍വലിക്കും. പൊതുജനങ്ങള്‍ക്ക് ഡിസംബര്‍ 18 മുതല്‍ മാര്‍ച്ച് 19 വരെ പ്രാദേശിക ബാങ്കുകളില്‍ നിന്നും അതിനു ശേഷം ഖത്തര്‍ സെന്‍ട്രല്‍ ബാങ്കില്‍നിന്നും നാലാം സീരീസിലെ പഴയ നോട്ടുകള്‍ മാറ്റിയെടുക്കാം.
ഡിസംബര്‍ 18ന് പുലര്‍ച്ചെ 12.01 മുതല്‍ രാജ്യത്തെ ബാങ്കുകളുടെ എ.ടി.എമ്മുകളില്‍ നിന്ന് പുതിയ നോട്ടുകള്‍ ആയിരിക്കും ലഭിക്കുക.