ജിസാന്‍- പാചക ജോലിക്കിടെ കുഴഞ്ഞ് വീണ് മരിച്ച താനൂർ മൂരിയ സ്വദേശി കവളപ്പാറ ഇസ്മാഈലിന്‍റെ (55) മൃതദേഹം ദാഇർ ബനീ മാലിക് ഖബർ സ്ഥാനിൽ മറവ് ചെയ്തു.
കാൽ നൂറ്റാണ്ട് കാലം പ്രവാസ ലോകത്തുള്ള ഇസ്മാഈൽ ഒന്നര വർഷം മുമ്പാണ് ലീവ് കഴിഞ്ഞ് വന്നത്.
ജോലിക്കിടയിൽ കുഴഞ്ഞ് വീഴുന്നത് കണ്ട സഹപ്രവർത്തകർ ബനീ മാലിക് ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല.
മൃതദേഹം മറവു ചെയ്യാനുള്ള നടപടികൾക്ക് ഇന്ത്യൻ കോൺസുലേറ്റ് സോഷ്യൽ വെൽഫെയർ മെമ്പറും ജിസാൻ കെ എം സി സി പ്രസിഡൻ്റുമായ ഹാരിസ് കല്ലായി യാണ് നേതൃത്വം നല്‍കിയത്.
ബനീ മാലിക്ക് ഖബർ സ്ഥാനിൽ നടന്ന ഖബറടക്ക ചടങ്ങിൽ നടന്ന പ്രാർത്ഥനക്ക് അബ്ദുല്ല സഖാഫി നേതൃത്വം നൽകി.
ബന്ധുക്കളായ ശമീർ പാലത്തിങ്ങൽ, സൈനുൽ ആബിദ്, ദാഇർ കെ എം സി സി നേതാക്കളായ കെ പി ശാഫി കൊടക്കല്ല്, അബ്ദുൽ ഗഫൂർ മേലാറ്റൂർ, അഹമ്മദ് സി ടി എളംകൂർ, ലത്തീഫ് ചെറുമുക്ക്, സിദ്ധീഖ് വാക്കാലൂർ എന്നവരും സുഹൃത്തുക്കളായ അബ്ദുൽ ഹമീദ് ബാഖവി, കുഞ്ഞലവി, നൗഫൽ വെന്നിയൂർ, റഫീഖ് പാറേക്കാവ്, കബീർ മൗലവി പാറേക്കാവ്, സഹദ് ചെമ്മാട്, ഹംസ മണ്ണാർ മല എന്നിവർ നേതൃത്വം നൽകി.