പാലക്കാട്- പാലക്കാട് നഗരസഭയിൽ വീണ്ടും ബി.ജെ.പി അധികാരത്തിലെത്തി. 52 ഡിവിഷനുകളിൽ 28 സീറ്റുകൾ നേടിയാണ് ബി.ജെ.പി അധികാരം നിലനിർത്തിയത്. കഴിഞ്ഞ തവണ 13 സീറ്റ് നേടിയ കോൺഗ്രസിന് ഒരു സീറ്റ് മാത്രമാണ് അധികം നേടാനായത്. 9 സീറ്റുകളിൽനിന്ന് സി.പി.എം ഏഴിലേക്ക് ചുരുങ്ങി. ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശമനുസരിച്ച് അവസാന മണിക്കൂറിൽ സ്ഥാനാർഥിയായ പാർട്ടി ജില്ലാ പ്രസിഡന്റ് ഇ.കൃഷ്ണദാസ് കടുത്തമത്സരം നേരിട്ടെങ്കിലും വിജയിച്ചു. വെൽഫെയർ പാർട്ടിക്ക് ഒരു സീറ്റ് ലഭിച്ചു.