ആലപ്പുഴ- പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാർഡിൽ എൽ.ഡി.എഫിന് ജയം. ചെന്നിത്തലയുടെ വീട് ഉൾക്കൊള്ളുന്ന തൃപ്പെരുന്തുറ പഞ്ചായത്തിലെ വാർഡ് 14-ൽ എൽ.ഡി.എഫിലെ കെ. വിനു ആണ് ജയിച്ചത്. അതേസമയം, കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ വാർഡിലും എൽ.ഡി.എഫ് ജയിച്ചു. അഴിയൂർ പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ എൽ.ജെ.ഡി സ്ഥാനാർഥിയാണ് ജയിച്ചത്.