തിരുവനന്തപുരം- തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. രാവിലെ എട്ട് മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്.
ആദ്യഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ സംസ്ഥാനത്തെ മുനിസിപ്പാലിറ്റികളില്‍ യു.ഡി.ഫ് മുന്നേറ്റമുണ്ട്. കോര്‍പറേഷനുകളില്‍ എല്‍.ഡി.എഫ് വ്യക്തമായ ലീഡ് നിലനിര്‍ത്തുന്നു.
ഗ്രാമ പഞ്ചായത്തുകളില്‍ എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമാണ്. മുഴുവന്‍ ഫലവും ഉച്ചയോടെ അറിയുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
കൊച്ചിയില്‍ യുഡിഎഫ് മേയര്‍
സ്ഥാനാര്‍ത്ഥി തോറ്റു
കൊച്ചി- കോര്‍പറേഷനിലെ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥി എന്‍. വേണുഗോപാല്‍ തോറ്റു. ഐലന്‍ഡ് നോര്‍ത്ത് ഡിവിഷനില്‍ ബിജെപി സ്ഥാനാര്‍ഥിയാണ് ഇവിടെ ഒരു വോട്ടിന് ജയിച്ചത്. ആകെ 650 വോട്ടാണ് ഇവിടെ ഉള്ളത്.
ചങ്ങനാശ്ശേരി നഗരസഭയില്‍ രണ്ട് വാർഡുകളില്‍ ബി.ജെ.പിക്ക് ജയം
കോട്ടയം- ചങ്ങനാശ്ശേരി നഗരസഭയിലെ ഒമ്പത് വാർഡുകളിലെ ഫലം പുറത്തുവന്നപ്പോള്‍ രണ്ടിടത്ത് ബി.ജെ.പിക്ക് ജയം. എല്‍.ഡി.എഫ് അഞ്ച് വാർഡുകളും യു.ഡി.എഫ് രണ്ട് വാർഡുകളും നേടി.
വയല്‍ക്കിളി സ്ഥാനര്‍ഥി തോറ്റു
കണ്ണൂര്‍- കീഴാറ്റൂരില്‍ വയല്‍ക്കിളി സ്ഥാനാര്‍ഥി തോറ്റു. എല്‍.ഡി.എഫ് ജയിച്ച ഇവിടെ വയല്‍ക്കിളി നേതാവ് സുരേഷിന്റെ ഭാര്യ ലതയായിരുന്നു സ്ഥാനാര്‍ഥി.
കൊടുവള്ളയില്‍ ലീഗ് വിമതന് ജയം
കോഴിക്കോട്- കൊടുവള്ളി നഗരസഭയില്‍ മുസ്ലിം ലീഗ് വിമത സ്ഥാനാര്‍ഥിക്ക് ജയം. ലീഗ് സീറ്റ് നല്‍കാത്തതതിനെ തുടര്‍ന്ന് സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിച്ച മുന്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ എം.പി. മജീദ് മാസ്റ്ററാണ് വിജയച്ചത്. 56 വോട്ടാണ് ഭൂരിപക്ഷം.